വട്ടവട കൊട്ടക്കാമ്പൂരിലെ മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്ക് മന്ത്രി അനൂപ് ജേക്കബ് ആദരാഞ്ജലി അര്‍പ്പിച്ചു

വട്ടവട കൊട്ടക്കാമ്പൂരിലെ മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്ക് മന്ത്രി അനൂപ് ജേക്കബ് ആദരാഞ്ജലി അര്‍പ്പിച്ചു

Sep 21, 2026 - 15:33
 0
വട്ടവട കൊട്ടക്കാമ്പൂരിലെ മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്ക് മന്ത്രി അനൂപ് ജേക്കബ് ആദരാഞ്ജലി അര്‍പ്പിച്ചു
This is the title of the web page

ഇടുക്കി: വട്ടവട കൊട്ടക്കാമ്പൂരില്‍ മണ്ണിടിച്ചിലില്‍ ഷെഡ് തകര്‍ന്നു മരിച്ച അമ്മന്‍കോവില്‍ സ്വദേശി ബാലകൃഷണന്‍, സഹോദരി ചിന്നു എന്നിവര്‍ക്ക് മന്ത്രി അനൂപ് ജേക്കബ് ആദരാഞ്ജലി അര്‍പ്പിച്ചു. അടിമാലി ഗവ. താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ രാവിലെ 11ഓടെ  മന്ത്രിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. മര്‍ച്ചിവരുടെ ആശ്രിതര്‍ക്കുള്ള ആശ്വാസ പദ്ധതികള്‍ ഉടന്‍തന്നെ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ദേവികുളം സബ് കലക്ടര്‍ വി എം ആര്യ എന്നിവരും പുഷ്പചക്രം അര്‍പ്പിച്ചു. വട്ടവട പഞ്ചായത്ത് പ്രസിഡന്റ് സൂര്യ രാജ, പഞ്ചായത്തംഗം അളക രാജ് എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ കോട്ടക്കാമ്പൂരിലേക്ക് കൊണ്ടുപോയി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow