വണ്ടിപ്പെരിയാറില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് കടകളില്‍ മോഷണം: മാട്ടുപ്പെട്ടി സ്വദേശി പിടിയില്‍ 

വണ്ടിപ്പെരിയാറില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് കടകളില്‍ മോഷണം: മാട്ടുപ്പെട്ടി സ്വദേശി പിടിയില്‍ 

Nov 7, 2026 - 10:30
 0
വണ്ടിപ്പെരിയാറില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് കടകളില്‍ മോഷണം: മാട്ടുപ്പെട്ടി സ്വദേശി പിടിയില്‍ 
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് വ്യാപാരസ്ഥാപനങ്ങളുടെ മേല്‍ക്കൂര പൊളിച്ച് മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. തങ്കമല മാട്ടുപ്പെട്ടി സ്വദേശി മണികണ്ഠന്‍ (34) ആണ് പിടിയിലായത്. 1ന് പശുമല ജങ്ഷനിലെ ആര്യ ഹോട്ടലില്‍ നിന്നാണ് ഇയാള്‍ 8,000 രൂപയും വിദേശ കറന്‍സിയും കവര്‍ന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ടൗണില്‍ പ്രവര്‍ത്തിക്കുന്ന ദീന സിഡി ഹൗസിലും തൊട്ടടുത്തുള്ള തയ്യല്‍ക്കടയിലും മേല്‍ക്കൂര തകര്‍ത്ത് മോഷണം നടത്തി. സിഡി കടയില്‍നിന്ന് 1,24,000 രൂപ മോഷ്ടിച്ചു. തയ്യല്‍ക്കടയില്‍നിന്ന് പണമോ മറ്റ് സാധനങ്ങളോ ലഭിക്കാത്തതിനെ തുടര്‍ന്ന് പിന്‍വാതില്‍ വഴി രക്ഷപ്പെടുകയായിരുന്നു. സിഡി കടയിലെ സിസിടിവി ക്യാമറ പ്രതി തല്ലിത്തകര്‍ത്ത് കൊണ്ടുപോയെങ്കിലും റെക്കോര്‍ഡിങ് സംവിധാനത്തില്‍നിന്ന് ഇയാളുടെ ദൃശ്യങ്ങള്‍ വ്യക്തമായി ലഭിച്ചു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാവിലെ തന്നെ വീട്ടില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. സിഡി കടയില്‍നിന്ന് മോഷ്ടിച്ച മുഴുവന്‍ തുകയും ആര്യ ഹോട്ടലില്‍നിന്ന് കവര്‍ന്ന തുകയില്‍ 4,000 രൂപയും പൊലീസ് കണ്ടെടുത്തു. ഏഴ് മോഷണക്കേസുകളിലും ഒരു കഞ്ചാവ് കേസിലും പ്രതിയായ ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പീരുമേട് ഡിവൈഎസ്പി ഷിജു പി എസ്, കുമളി സിഐ പ്രശാന്ത്, വണ്ടിപ്പെരിയാര്‍ എസ്‌ഐമാരായ അക്ബര്‍ സാദത്ത്, ജയ് ജോണ്‍ വര്‍ഗീസ്, അനില്‍കുമാര്‍ വി ആര്‍, എഎസ്‌ഐ ബിനോയ്, സിപിഒമാരായ പ്രവീണ്‍, സുഭാഷ്, ഫസല്‍ അനന്‍സിയ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow