അന്വേഷണത്തില്‍ പാളിച്ചയില്ല: പ്രതി അര്‍ജുന്‍ തന്നെയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍
അന്വേഷണത്തില്‍ പാളിച്ചയില്ല: പ്രതി അര്‍ജുന്‍ തന്നെയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് അര്‍ജുന്‍ തന്നെയെന്ന് എസ്എച്ച്ഒ ടി ഡി സുനില്‍കുമാര്‍. പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ അന്നുതന്നെ വീട് പൊലീസ് സീല്‍ ചെയ്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടി പീഡനത്തിനിരയായെന്ന് തെളിഞ്ഞത്. അപ്പോള്‍ തന്നെ സമീപവാസികളുടെയും മറ്റ് കുട്ടികളുടെയും മൊഴി ശേഖരിച്ച് അന്വേഷണം തുടങ്ങി. അര്‍ജുന്‍ ആണ് പ്രതിയെന്ന് കണ്ടെത്തിയ അറസ്റ്റ് ചെയ്തു. കൃത്യമായി അന്വേഷണം പൂര്‍ത്തിയാക്കി ശരിയായ തെളിവുകളോടെയാണ് കുറ്റപത്രം നല്‍കിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
What's Your Reaction?






