ഇടുക്കി: ശക്തമായ മഴയിൽ ബോഡിമെട്ട് ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. മണ്ണിടിഞ്ഞ് അന്തർ സംസ്ഥാനപാതയിൽ ഗതാഗത തടസമുണ്ടായി. മുന്തലിനും പുലിയൂത്തിനും ഇടയിലായി മൂന്ന് ഇടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതോടെ ഗതാഗതം പൂർണ്ണമായും നിരോധിക്കുകയായിരുന്നു.