വണ്ടിപ്പെരിയാർ ഗവൺമെന്റ് എൽപി സ്കൂളിൽ ഭക്ഷ്യവിഷബാധ
വണ്ടിപ്പെരിയാർ ഗവൺമെന്റ് എൽപി സ്കൂളിൽ ഭക്ഷ്യവിഷബാധ

ഇടുക്കി : വണ്ടിപ്പെരിയാർ ഗവ എൽ പി സ്കൂളിൽ ഭക്ഷ്യ വിഷബാധയെതുടർന്ന് 11 കുട്ടികളെ ചുരക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു ഒരു കുട്ടി വീട്ടിൽ നിന്നും അമൃതം പൊടി ഉപയോഗിച്ച് ഉണ്ടാക്കി കൊണ്ടുവന്ന കൊഴുക്കട്ട കഴിച്ചാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ആണ് ചികിത്സ തേടിയത്. സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതരുടെ വിശദീകരണം ഇങ്ങനെ സത്രത്തിൽ താമസിക്കുന്ന മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി വീട്ടിൽ അമ്മ ഉണ്ടാക്കിയ അംഗൻവാടികളിൽ ലഭിക്കുന്ന അമൃതം പൊടി ഉപയോഗിച്ചുള്ള കൊഴുക്കട്ട കൊണ്ടുവരികയും ഇത് രാവിലത്തെ ഇന്റർവെൽ സമയത്ത് 11 കുട്ടികൾക്ക് വീതിച്ചു നൽകുകയും ചെയ്തു.തുടർന്ന് ഉച്ചകഴിഞ്ഞ മൂന്നുമണിയോടുകൂടി ഈ കൊഴുക്കട്ട കഴിച്ച കുട്ടികൾക്ക് ശർദ്ദി യും തലകറക്കവും ഉണ്ടായി തുടർന്ന് സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.
ഇതേസമയം അമൃതം പൊടിക്ക് മൂന്ന് മാസത്തെ വരെ കാലാവധി ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത് അമൃതം പൊടിയോട് ഒപ്പം ചേർത്ത തേങ്ങയോ മറ്റ് ഭക്ഷണ സാധനങ്ങൾ ആവാം എന്ന് ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ പറഞ്ഞു.
What's Your Reaction?






