നവജാത ശിശുവിന്റെ മൃതദേഹം അപ്രത്യക്ഷം: നശിപ്പിച്ചതായി സൂചന: മൊഴി മാറ്റിപ്പറഞ്ഞ് പൊലീസ് കുഴപ്പത്തിലാക്കി പ്രതി നിധീഷ്
നവജാത ശിശുവിന്റെ മൃതദേഹം അപ്രത്യക്ഷം: നശിപ്പിച്ചതായി സൂചന: മൊഴി മാറ്റിപ്പറഞ്ഞ് പൊലീസ് കുഴപ്പത്തിലാക്കി പ്രതി നിധീഷ്

ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതകത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം നശിപ്പിച്ചതായി സൂചന. രണ്ടുദിവസം കട്ടപ്പന സാഗര ജങ്ഷനിലെ വീട്ടില്‍ പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല.
അഞ്ചുദിവസം പ്രായമുള്ള കുഞ്ഞിനെ മൃതദേഹം വീടിന്റെ തൊഴുത്തില്‍ മറവുചെയ്തുവെന്നാണ് പ്രതി കട്ടപ്പന പുത്തന്‍പുരയ്ക്കല്‍ നിധീഷ്(31) മൊഴി നല്‍കിയത്. പിന്നീട് ഇവിടെ നിന്നുമൃതദേഹം പുറത്തെടുത്ത് നശിപ്പിച്ചതായാണ് വിവരം.
കക്കാട്ടുകട നെല്ലിപ്പള്ളില്‍ വിജയന്റെ(65) മൃതദേഹാവശിഷ്ടങ്ങള്‍ ഞായറാഴ്ച കാഞ്ചിയാര്‍ കക്കാട്ടുകട വാടക വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം വിജയന്റേതാണെന്ന് സ്ഥിരീകരിക്കൂ.
നീധിഷും വിജയന്റെ മകളുമായുള്ള രഹസ്യബന്ധത്തിലുണ്ടായ ആണ്‍കുഞ്ഞിനെ 2016 ജൂലൈയില്‍ കട്ടപ്പന സാഗര ജങ്ഷനിലെ പഴയ വീട്ടില്‍ നിധീഷ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് വിജയന്റെയും മകന്‍ വിഷ്ണുവിന്റെയും സഹായമുണ്ടായി. ദുരഭിമാനം ഭയന്നായിരുന്നു കൊലയെന്നും വീടിന്റെ തൊഴുത്തില്‍ മൃതദേഹം മറവുചെയ്തുവെന്നുമാണ് മൊഴി
What's Your Reaction?






