കോണ്‍ഗ്രസ് റിലേ ഉപവാസസസമരം 7-ാം ദിവസത്തിലേക്ക്
കോണ്‍ഗ്രസ് റിലേ ഉപവാസസസമരം 7-ാം ദിവസത്തിലേക്ക്

ഇടുക്കി: വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയോടുള്ള അവഗണനക്കെതിരെ കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍, വാളാര്‍ഡി മണ്ഡലം കമ്മിറ്റികള്‍ ആരംഭിച്ച ഏകദിന റിലേ ഉപവാസ സമരം ആറാം ദിവസം പിന്നിട്ടു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. സ്വന്തം മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രിയുടെ ശോച്യാവസ്ഥയെക്കുറിച്ച് നിയമസഭയില്‍ ഉന്നയിക്കാത്ത എംഎല്‍എ എന്തിനാണ് നിയമസഭയില്‍ പോകുന്നതെന്ന്് അദ്ദേഹം ചോദിച്ചു.മഹിളാ കോണ്‍ഗ്രസ് വാളാടി മണ്ഡലം കമ്മിറ്റിയാണ് ആറാംദിനത്തില്‍ ഉപവസിച്ചത്. മണ്ഡലം പ്രസിഡന്റ് പ്രിയങ്കാ മഹേഷ് അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് മിനി സാബു മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി എ അബ്ദുള്‍ റഷീദ്, ഷാജി പൈനാടത്ത്, ആര്‍ ഗണേശന്‍, നേതാക്കളായ എം ഉദയസൂര്യന്‍, ഗീതാ നേശയ്യന്‍, കെ എ സിദ്ധിഖ്, കെ മാരിയപ്പന്‍, രാജന്‍ കൊഴുവന്‍മാക്കല്‍, ബാബു ആന്റപ്പന്‍ എന്നിവര്‍ സംസാരിച്ചു. സമാപന യോഗത്തില്‍ പി ടി വര്‍ഗീസ് അധ്യക്ഷനായി. മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മണിമേഖല ഉദ്ഘാടനം ചെയ്തു. അടുത്തദിവസങ്ങളില്‍ ഓട്ടോ ടാക്‌സി യൂണിയന്‍, ഐഎന്‍ടിയുസി പീരുമേട് മേഖല കമ്മിറ്റി എന്നിവര്‍ ഉപവാസമനുഷ്ഠിക്കും.
What's Your Reaction?






