കൂമ്പന്‍പാറയിലെ പൊതുശ്മശാനത്തിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു
കൂമ്പന്‍പാറയിലെ പൊതുശ്മശാനത്തിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു

ഇടുക്കി: അടിമാലി പഞ്ചായത്തിന് കീഴില്‍ കൂമ്പന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനത്തിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. 28ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി വകയിരുത്തിയിരിക്കുന്നത്. അടിമാലിയുടെ സമീപ പഞ്ചായത്തുകളും പൊതുശ്മശാനത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാല്‍ നാളുകളായി അറ്റകുറ്റപ്പണികള്‍ നടക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത്. ഒരു മാസം കൊണ്ട് പണികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനത്തില്‍ ക്രമീകരണമൊരുക്കിയിട്ടുണ്ട്. ശ്മാശാനത്തിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള യന്ത്രസാമഗ്രികളുടെയടക്കം നവീകരണജോലികള്‍ പൂര്‍ത്തിയാക്കും. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ആണ് നവീകരണ ജോലികള്‍ ഏറ്റെടുത്തിട്ടുള്ളത്.
What's Your Reaction?






