അടിമാലി ടൗണിലെ ഓടകള്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പരാതി

അടിമാലി ടൗണിലെ ഓടകള്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പരാതി

Mar 15, 2025 - 18:53
 0
അടിമാലി ടൗണിലെ ഓടകള്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പരാതി
This is the title of the web page

ഇടുക്കി: അടിമാലി ടൗണിലെ ഓടകളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പരാതി. വേനല്‍ക്കാലമെത്തിയതോടെ ഒടകളില്‍ വെള്ളമൊഴുക്ക് കുറയുകയും മലിനജലം കെട്ടി കിടക്കുകയും ചെയ്യുന്ന സ്ഥിതിയാണ്. ഇവിടേയ്ത്ത് പ്ലാസ്റ്റിക് കുപ്പികളടക്കം വലിച്ചെറിയുന്നതോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുന്നുവെന്നാണ് ആക്ഷേപം. ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഓടകളുടെ സ്ഥിതിയും ഇതുതന്നെയാണ്. ഓടകള്‍ കടന്നുപോകുന്ന ഭാഗത്തെ വ്യാപാരികളടക്കം അസഹനീയമായ ദുര്‍ഗന്ധം സഹിച്ചാണ് വ്യാപാരശാലകളില്‍ ഇരിക്കുന്നത്. കെട്ടികിടക്കുന്ന മലിനജലത്തില്‍ കൊതുകുകളും കൂത്താടികളും പെരുകുന്ന സ്ഥിതിയുമുണ്ട്. ഇത് പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. മഴ പെയ്യുന്നതോടെ കെട്ടി കിടക്കുന്ന മലിനജലവും മാലിന്യങ്ങളുമെല്ലാം ദേവിയാര്‍പുഴയിലേക്ക് ഒഴുകിയെത്തുന്ന സ്ഥിതിയുണ്ടാകും. ടൗണിലെ ഓടകളുടെ ശുചീകരണത്തിന് പഞ്ചായത്ത് ഇടപെടല്‍ നടത്തണമെന്നാണ് ഉയരുന്ന ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow