കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ എല്‍ഡിഎഫ് സത്യാഗ്രഹം നടത്തി
കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ എല്‍ഡിഎഫ് സത്യാഗ്രഹം നടത്തി

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്ത് ഭരണസമതിയുടെ കെടുകാര്യസ്ഥതയില്‍ പ്രതിക്ഷേധിച്ച് എല്‍ഡിഎഫ് പഞ്ചായത്ത് ഓഫീസ് പടിക്കല്‍ സത്യാഗ്രഹം നടത്തി. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ലിസി ജോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റിന്റെ ഏകാധിപത്യ നിലപാട് അവസാനിപ്പിക്കുക, കൊച്ചുചേലച്ചുവട് ജനവാസ മേഖലയില്‍ നിര്‍മിക്കുന്ന മാലിന്യപ്ലാന്റ് മാറ്റി സ്ഥാപിക്കുക, എല്‍ഡിഎഫ് അംഗങ്ങളുടെ വാര്‍ഡുകളില്‍ തൊഴില്‍ ഉറപ്പ് സാമഗ്രഹികള്‍ കാലതാമസം കൂടാതെ എത്തിക്കുക, ലൈഫ് വീടുകളുടെ പദ്ധതി വിഹിതം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ സേവ്യര്‍ തോമസ് അധ്യക്ഷനായി. നേതാക്കളായ സിബി പേന്താനം, ജോഷി മാത്യു, ശശി കണ്യാലില്‍, ബേബി ഐക്കര, ദീലിപ് ഇടി, പ്രദീപ് എംഎം, ജിഷ സുരേന്ദ്രന്‍, ശ്രീജാ അശോകന്‍, പുഷ്പാ ഗോപി, പി.വി ജോര്‍ജ് , ടീ കെ പ്രീത എന്നിവര്‍ സംസാരിച്ചു. ജനവാസ മേഖലയില്‍ നിന്ന് മാലിന്യപ്ലാന്റ് മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു
What's Your Reaction?






