നാഷ്ണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ഇടുക്കി ബ്ലോക്ക് ഗുണഭോക്തൃ സംഗമം
നാഷ്ണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ഇടുക്കി ബ്ലോക്ക് ഗുണഭോക്തൃ സംഗമം

ഇടുക്കി: നാഷ്ണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സോഷ്യോ ഇക്കണോമിക് എന്‍വയോണ്‍മെന്റ് ഡവലപ്പ്മെന്റ്റ് സൊസൈറ്റിയുടെ ഇടുക്കി ബ്ലോക്ക് ഗുണഭോക്തൃ സംഗമം ഇടുക്കി ജില്ലാ പഞ്ചായത്ത് മൈതാനിയില്‍ നടന്നു. സമ്മേളനം ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സി.വി. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വിവിധങ്ങളായ വനിതാ വികസന പദ്ധതികള്‍ നടപ്പാക്കിക്കൊണ്ട് കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനും കാര്‍ഷിക തൊഴില്‍ മേഖലകളിലൂടെ കൂടുതല്‍ പുരോഗതി വൈകരിക്കുയുമാണ് സോഷ്യോ ഇക്കണോമിക് എന്‍വയോണ്‍മെന്റ് ഡവലപ്പ്മെന്റ്റ് സൊസൈറ്റികള്‍ ലക്ഷ്യമിടുന്നത്.നാഷ്ണല്‍ കോ.ഓര്‍ഡിനേറ്റര്‍ അനന്ദു കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച യോഗം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. 50% നിരക്കില്‍ നല്‍കുന്ന കാര്‍ഷികോപകരണങ്ങളുടെയും ഫലവൃക്ഷ തൈകളുടെയും വിതരണോല്‍ഘാടനം മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡിറ്റാച് ജോസഫ് , റിന്റാമോള്‍ ,സീഡ് സൊസൈറ്റി ഇടുക്കി ജില്ലാ പ്രസിഡന്റ് ആലീസ് വര്‍ഗീസ് , ചെയര്‍ പേഴ്‌സണ്‍ ഷീബാ സുരേഷ്, ഫാദര്‍ ജോബിന്‍ പ്ലാച്ചേരി കോഡിനേറ്റര്‍മാരായ ബിന്ദു സ്‌ക്കറിയാ, ടെസി തങ്കച്ചന്‍, അനിറ്റ ജോഷി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






