അയ്യപ്പന്‍കോവിലില്‍ സ്ത്രീകള്‍ക്കായി നിര്‍മിച്ച മള്‍ട്ടി ജിമ്മിലെ ഉപകരണങ്ങള്‍ നശിക്കുന്നതായി പരാതി
അയ്യപ്പന്‍കോവിലില്‍ സ്ത്രീകള്‍ക്കായി നിര്‍മിച്ച മള്‍ട്ടി ജിമ്മിലെ ഉപകരണങ്ങള്‍ നശിക്കുന്നതായി പരാതി

ഇടുക്കി: അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ടയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ പഞ്ചായത്തിലെ കുടുംബശ്രീക്ക് കൈമാറിയ വനിതകള്‍ക്കായുള്ള മള്‍ട്ടി ജിമ്മിലെ ഉപകരണങ്ങള്‍ പൊടി പിടിച്ചു നശിക്കുന്നതായി പരാതി. മാട്ടുക്കട്ട മാര്‍ക്കറ്റിനോട് ചേര്‍ന്ന് കൃഷിഭവന്റെ മുകളിലത്തെ നിലയിലാണ് മള്‍ട്ടി ജിം പ്രവര്‍ത്തനം ആരംഭിച്ചത്. മൂന്നുമാസം മുമ്പാണ് ബ്ലോക്ക് പഞ്ചായത്തിന്റെ 5 ലക്ഷത്തോളം രൂപ ഉപയോഗിച്ച് ആധുനിക നിലവാരത്തിലുള്ള മിഷനുകള്‍ സ്ഥാപിച്ചത്. എംഎല്‍എ വാഴൂര്‍ സോമന്‍ ഉദ്ഘാടനം നിര്‍വഹിച്ച ജിം വനിതകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഇതുവരെ വിട്ടു നല്‍കിയിട്ടില്ല ആക്ഷേപം ശക്തമാണ്. അയ്യപ്പന്‍ കോവില്‍ പഞ്ചായത്തിലെ കുടുംബശ്രീയ്ക്കാണ് മേല്‍നോട്ട ചുമതല. ഏഴോളം മെഷീനുകളാണ് പൊടിപിടിച്ച് ഉപയോഗശൂന്യമായ നിലയില്‍ കിടക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് രേഖ മൂലം നല്‍കാത്തതിനാലാണ് ജിമ്മിന്റെ പ്രവര്‍ത്തനം നടക്കാത്തതെന്നും ,വൈദ്യുതി ഉള്‍പ്പെടെ വനിതകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമാണ് ജിമ്മിന്റെ പ്രവര്‍ത്തനം വൈകുന്നതെന്നും അയ്യപ്പന്‍കോവില്‍ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ആരോപിക്കുന്നു. ഇതോടൊപ്പം ഇലക്ഷന്‍ സമയം ആയതിനാലാണ് മറ്റ് രേഖകള്‍ നല്‍കാത്തതെന്നും എത്രയും വേഗം നടപടികള്‍ വേഗത്തില്‍ ആക്കുമെന്ന് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
What's Your Reaction?






