കട്ടപ്പനയാറില്‍ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തി ആഫ്രിക്കന്‍ പോള
കട്ടപ്പനയാറില്‍ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തി ആഫ്രിക്കന്‍ പോള

ഇടുക്കി: കട്ടപ്പനയാറില്‍ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തി ആഫ്രിക്കന്‍ പോളകള്‍ നിറയുന്നു. ഇരുപതേക്കര്‍ പാലത്തിന് സമീപം 100 മീറ്ററോളം ദൂരത്തില്‍ വ്യാപിച്ചുകിടക്കുന്ന പോളകള്‍ ഒഴുകി ഇടുക്കി ജലാശയത്തിലേക്ക് എത്താനും സാധ്യതയുണ്ട്. നഗരസഭ അടിയന്തരമായി ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. വേനല്‍ കടുത്തതോടെ കുഴികള്‍ ഉള്ള ഭാഗങ്ങളില്‍ മാത്രമാണ് നിലവില്‍ വെള്ളം കെട്ടിക്കിടക്കുന്നത്. കുളിക്കാനും മറ്റുമായി ഒട്ടേറെ ആളുകളാണ് ഈ ജലം ഉപയോഗപ്പെടുത്തുന്നത്. ശുദ്ധജല പദ്ധതികള്‍ക്കായും ആറില്‍ നിന്നുള്ള വെള്ളം ഉപയോഗപ്പെടുത്തുന്നുണ്ട്.
പോള നിറഞ്ഞിരിക്കുന്നത് മാലിന്യം അടിഞ്ഞു കൂടാനും സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനും കാരണമാകുന്നു. മീന്‍ ഉള്‍പ്പെടെയുള്ള ജലജീവികള്‍ക്കും ഇത് ഭീഷണിയാകുന്നു. കായലില്‍ ഉപ്പുവെള്ളം കയറുമ്പോള്‍ പോള ചീഞ്ഞു നശിക്കുമെങ്കിലും ഹൈറേഞ്ചിലെ ആറുകളിലും തോടുകളിലും ഇവ നിറഞ്ഞാല്‍ നശിക്കാതെ വരുന്നത് കൂടുതല്‍ മേഖലകളിലേക്കു വ്യാപിക്കാന്‍ കാരണമാകും. 2019 മുതലാണ് കട്ടപ്പനയാറില്‍ കൂടുതലായി പോള കാണപ്പെടാന്‍ തുടങ്ങിയത് .
What's Your Reaction?






