വെള്ളയാംകുടി മടുക്കക്കുഴിപടി റോഡ് സഞ്ചാരയോഗ്യമാക്കത്തില്‍ പ്രതിഷേധിച്ച് വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി നാട്ടുകാര്‍
വെള്ളയാംകുടി മടുക്കക്കുഴിപടി റോഡ് സഞ്ചാരയോഗ്യമാക്കത്തില്‍ പ്രതിഷേധിച്ച് വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി നാട്ടുകാര്‍

ഇടുക്കി: റോഡിന്റെ ശോചനീയാവസ്ഥ മൂലം വോട്ടു ബഹിഷ്‌ക്കരിക്കാനൊരുങ്ങി നാട്ടുകാര്‍. കട്ടപ്പന നഗരസഭ നാലാം വാര്‍ഡിലുള്‍പ്പെട്ട വെള്ളയാംകുടി - പാലത്തിനാല്‍പടി -മടുക്കക്കുഴി പടി റോഡാണ് പൂര്‍ണ്ണമായും തകര്‍ന്ന് കാല്‍നടയാത്ര പോലും ദുഷ്‌കരമായിരിക്കുന്നത്. രണ്ടുവര്‍ഷത്തോളം ആയി ദുര്‍ഘടമായിരിക്കുന്ന റോഡില്‍ അപകടങ്ങളും തുടര്‍ക്കഥയാണ്. 500 മീറ്റര്‍ ദൂരമാണ് ഏറെ തകര്‍ന്നിരിക്കുന്നത്. കയറ്റിറക്കം വരുന്നഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ തകര്‍ന്ന് അപകടം പതിയിരിക്കുന്നത് . അത്യാവശ്യ ഘട്ടങ്ങളില്‍ ഓട്ടം വിളിച്ചാല്‍ ഓട്ടോറിക്ഷ പോലും എത്താറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
സ്‌കൂള്‍ ബസിലും കാല്‍നടയായും നിരവധി വിദ്യാര്‍ത്ഥികളും കടന്നു പോകുന്ന പാതയാണിത്. കഴിഞ്ഞ ദിവസം കയറ്റത്തില്‍ വച്ച് സ്‌കൂള്‍ ബസ് ഗട്ടറിലകപ്പെട്ട് നിന്നു പോകുകയും നാട്ടുകാര്‍ തള്ളിയാണ് യാത്ര തുടരുവാന്‍ സാധിച്ചത്. കൂടാതെ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡില്‍ ഇളകി കിടക്കുന്ന കല്ലുകള്‍ വഴിയാത്രികരുടെ മേല്‍ പതിക്കുന്നതും പതിവാണ്. 150 ഓളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന ഈ റോസ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഇടപെട്ട് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്ത പക്ഷം വോട്ടു ബഹിഷ്‌കരിക്കുന്നതടക്കമുള്ള പ്രത്യക്ഷ പ്രതിഷേധ, സമരപരിപാടികളുമായി മുന്നോട്ടു പോകുവാനാണ് പ്രദേശവാസികളുടെ തീരുമാനം.
What's Your Reaction?






