രക്ഷാവലയം 2024 ബോധവത്കരണ ക്ലാസ്
രക്ഷാവലയം 2024 ബോധവത്കരണ ക്ലാസ്

ഇടുക്കി: സഹ്യജ്യോതി ആര്‍ട്‌സ് & സയന്‍സ് കോളേജിന്റെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗത്തിന്റെയും കാഞ്ചിയാര്‍ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ രക്ഷവലയം 2024 എന്ന പേരില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടി കാഞ്ചിയാര്‍ പഞ്ചായത്തംഗം സൂക്ഷമ ശശി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ശരിയായ ബോധവത്ക്കരണം കുട്ടികള്‍ക്ക് നല്‍കുന്നതിനുവേണ്ടിയാണ് ക്ലാസ് സംഘടിപ്പിച്ചത്. മാതാപിതാക്കള്‍ക്കും 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും വേണ്ടിയാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. ചന്ദ്രന്‍ സിറ്റി അംഗന്‍വാടിയില്‍ വച്ച് നടന്ന പരിപാടിയില്‍ വോസാര്‍ഡിന്റ കേസ് വര്‍ക്കേഴ്‌സ് ആയ അനു ജോസഫ്, കെവിന്‍ കൈചിറയില്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.
What's Your Reaction?






