രാജാക്കാട് സാൻജോ കോളേജ് വാർഷികാഘോഷം

രാജാക്കാട് സാൻജോ കോളേജ് വാർഷികാഘോഷം

Mar 2, 2024 - 22:46
Jul 8, 2024 - 23:15
 0
രാജാക്കാട് സാൻജോ കോളേജ് വാർഷികാഘോഷം
This is the title of the web page

ഇടുക്കി: വിദ്യാഭ്യസ രംഗത്ത് ഹൈറേഞ്ച് മേഖലയിൽ പതിനൊന്ന് വർഷകമലായി പ്രവർത്തിച്ചുവരുന്ന സാൻജോ കോളേജിൽ വാർഷികാഘോഷവും രക്ഷാകർതൃസമ്മേളനവും നടന്നു. ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സെന്റ് ജോസഫ് സി എസ് റ്റി സഭാ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ.ജിജോ ജെയിംസ് ഈണ്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്‌തു. പിന്നണി ഗായകൻ ലിബിൻ സ്‌കറിയ മുഖ്യ അതിഥിയായി. ജില്ലാ പഞ്ചായത്തംഗം ഉഷാകുമാരി മോഹൻകുമാർ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കിങ്ങിണി രാജേന്ദ്രൻ കോളേജ് മാഗസിൻ പ്രകാശനം ചെയ്തു . പഞ്ചായത്തംഗങ്ങളായ ബെന്നി പാലക്കാട്,പുഷ്പ്പലത സോമൻ,കോളേജ് മാനേജർ ഫാ.ആന്റണി കണ്ണംപിള്ളി, അസി മാനേജർ ഫാ. ജോജു അടമകല്ലേൽ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജോസ്മി,പി ടി എ സെക്രട്ടറി റ്റി ജി സോമൻ,കോളേജ് യൂണിയൻ ചെയർമാൻ സിദ്ധാർഥൻ കെ മണി തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow