പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍: ഇടുക്കി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ കാല്‍നട തീര്‍ഥയാത്ര 29 മുതല്‍ നവംബര്‍ 1 വരെ
പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍: ഇടുക്കി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ കാല്‍നട തീര്‍ഥയാത്ര 29 മുതല്‍ നവംബര്‍ 1 വരെ
ഇടുക്കി: പരുമല തിരുമേനിയുടെ 124-ാമത് ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് ഇടുക്കി ഭദ്രാസന യുവജനപ്രസ്ഥാനം 29 മുതല്‍ നവംബര്‍ 1 വരെ കാല്‍നട തീര്‍ഥയാത്ര നടത്തും. 29ന് രാവിലെ 7ന് പുറ്റടി കര്‍മ്മേല്‍ കുരിശുമലയില്‍ സഖറിയാസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ കുര്‍ബാന, 8.30ന് പെരുന്നാള്‍ കൊടിയേറ്റ്, 9ന് തീര്‍ഥയാത്രയ്ക്ക് തുടക്കം, 9.15ന് പുറ്റടിയില്‍ സ്വീകരണം, 12.15ന് കട്ടപ്പന പൗരാവലിയുടെ സ്വീകരണം, 6ന് അയ്യപ്പന്‍കോവില്‍ സെന്റ് മേരീസ് പള്ളിയില്‍ സ്വീകരണം, സന്ധ്യാനമസ്‌കാരം. 30ന് പുലര്‍ച്ചെ 4.45ന് യാത്ര തുടരും, 9ന് ഏലപ്പാറ ടൗണ്‍ കുരിശടിയില്‍ സ്വീകരണം, 11ന് കുട്ടിക്കാനം, തേക്കടി, വണ്ടിപ്പെരിയാര്‍, പാമ്പനാര്‍, പീരുമേട് ഭാഗങ്ങളില്‍നിന്നുള്ളവര്‍ യാത്രയില്‍ അണിചേരും, 6ന് മുണ്ടക്കയം പൈങ്ങണ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സ്വീകരണം, സന്ധ്യാനമസ്‌കാരം. 31ന് രാവിലെ 7ന് കോട്ടയം ഭദ്രാസന തീര്‍ഥാടകര്‍ക്കൊപ്പം തീര്‍ഥയാത്ര ആരംഭിക്കും, പാറത്തോട്, പൊന്‍കുന്നം, നെടുമാവ്, വാഴൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണത്തിനുശേഷം സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സന്ധ്യാനമസ്‌കാരം. നവംബര്‍ ഒന്നിന് പുലര്‍ച്ചെ 5ന് പുനരാരംഭിക്കുന്ന തീര്‍ഥയാത്ര കറുകച്ചാല്‍, മാങ്ങൂട്, അമര, കട്ടപ്പുറം എന്നിവിടങ്ങള്‍ പിന്നിട്ട് വൈകിട്ട് 5.30ഓടെ പരുമല തിരുമേനിയുടെ കബറിങ്കല്‍ എത്തിച്ചേരും.
What's Your Reaction?