നെടുങ്കണ്ടം ഉപജില്ലാ ശാസ്‌ത്രോത്സവം 29, 30 തീയതികളില്‍ കല്ലാര്‍ ഗവ. സ്‌കൂളില്‍
നെടുങ്കണ്ടം ഉപജില്ലാ ശാസ്‌ത്രോത്സവം 29, 30 തീയതികളില്‍ കല്ലാര്‍ ഗവ. സ്‌കൂളില്‍
ഇടുക്കി: നെടുങ്കണ്ടം ഉപജില്ല ശാസ്‌ത്രോത്സവം 29, 30 തീയതികളില്‍ കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി ഉദ്ഘാടനം ചെയ്യും. ഗണിതശാസ്ത്ര മേള, സാമൂഹ്യശാസ്ത്ര മേള, ശാസ്ത്ര മേള, ഐടി മേള, പ്രവര്‍ത്തിപരിചയ മേള എന്നീ മേളകളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്നത്. 63 സ്‌കൂളുകളില്‍ നിന്നായി 2400 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 29ന് നടക്കുന്ന സാമൂഹ്യ ശാസ്ത്ര മേളയില്‍ 352 കുട്ടികളും, സയന്‍സ് മേളയില്‍ 641 പേരും ഗണിതശാസ്ത്ര മേളയില്‍ 473 പേരും പങ്കെടുക്കും. 30ന് നടക്കുന്ന ഐ ടി മേളയില്‍ 20 സ്‌കൂളുകളില്‍ നിന്നായി 117 കുട്ടികളും, വര്‍ക്ക് എക്‌സ്പീരിയന്‍സിന് 51 സ്‌കൂളുകളില്‍ നിന്നായി 789 കുട്ടികളും പങ്കെടുക്കും. 30ന് വൈകിട്ട് 4ന് സമാപനസമ്മേളനം അഡ്വ.സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം മിനി പ്രിന്‍സ് സമ്മാനദാനം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ജെന്‍സിമോള്‍ മങ്കോട്ടില്‍, കല്ലാര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി. അജിത്ത്, എസ് എം സി ചെയര്‍മാന്‍ ജോമോന്‍ താന്നിക്കല്‍, സ്റ്റാഫ് സെക്രട്ടറി ടോണ്‍സണ്‍ മൈക്കിള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?