വെള്ളത്തൂവലിലെ ചെക്ക്ഡാമിലെ മണലും ചെളിയും നീക്കിത്തുടങ്ങി: ചെറുകിട ജലവൈദ്യുതി പദ്ധതി ആരംഭിക്കാനാകുമെന്ന് പ്രതീക്ഷ
വെള്ളത്തൂവലിലെ ചെക്ക്ഡാമിലെ മണലും ചെളിയും നീക്കിത്തുടങ്ങി: ചെറുകിട ജലവൈദ്യുതി പദ്ധതി ആരംഭിക്കാനാകുമെന്ന് പ്രതീക്ഷ
ഇടുക്കി: വെള്ളത്തൂവല്‍ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ചെക്ക്ഡാമില്‍ അടിഞ്ഞുകൂടിയ ചെളിയും മണലും നീക്കിത്തുടങ്ങി. വെള്ളത്തൂവല്‍ പാലത്തിനുതാഴെ മുതിരപുഴയാറിന് കുറുകെയാണ് കെഎസ്ഇബി തടയണ നിര്‍മിച്ചിട്ടുള്ളത്. 2018ലെ പ്രളയത്തില്‍ അടിഞ്ഞ മണലും ചെളിയുമാണ് ഏറെ നാളത്തെ ആവശ്യങ്ങള്‍ക്കൊടുവില്‍ നീക്കുന്നത്. കരയിലെത്തുന്ന മണല്‍ കയറ്റിവിടുന്ന തൊഴിലാളികള്‍ക്ക് വേതനം ഉറപ്പാക്കണമെന്നും ആവശ്യമുയര്‍ന്നു.
ചെങ്കുളം പവര്‍ഹൗസില്‍നിന്ന് വൈദ്യുതി ഉല്‍പാദനത്തിനുശേഷം പുറത്തുവിടുന്ന വെള്ളവും മുതിരപ്പുഴയാറിലെ ജലവും ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് തടയണ നിര്‍മിച്ചത്. മഹാപ്രളയത്തില്‍ മണലും ചെളിയും അടിഞ്ഞതോടെ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള തുടര്‍നടപടി നിലച്ചു. സംഭരണശേഷി വീണ്ടെടുക്കണമെന്ന ആവശ്യങ്ങള്‍ക്കൊടുവിലാണ് എട്ടുവര്‍ഷത്തിനുശേഷം ശുചീകരണം ആരംഭിച്ചത്.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മണല്‍ കരയിലെത്തിക്കുന്നത്. മണലും ചെളിയും പൂര്‍ണമായി നീക്കുന്നതോടെ പദ്ധതി പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
What's Your Reaction?
