രാജാക്കാട് ടൗണില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി 

രാജാക്കാട് ടൗണില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി 

May 24, 2026 - 13:59
 0
രാജാക്കാട് ടൗണില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി 
This is the title of the web page

ഇടുക്കി: രാജാക്കാട് ടൗണ്‍ ഉള്‍പ്പെടുന്ന എട്ടാം വാര്‍ഡില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പഞ്ചായത്തംഗം ജോഷി കന്യാക്കുഴി ഉദ്ഘാടനംചെയ്തു. ടൗണിലും പരിസരങ്ങളിലും ഉണ്ടാകാനിടയുള്ള വെള്ളക്കെട്ടുകള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനായി അഴുക്കുചാലുകള്‍ ശുചീകരിച്ച് സുഗമമായ ഒഴുക്ക് ഉറപ്പാക്കി. കാലവര്‍ഷത്തില്‍ അപകട ഭീഷണിയുയര്‍ത്തി റോഡിലേക്ക് വളര്‍ന്ന മരങ്ങളുടെയും ചെടികളുടെയും ശിഖരങ്ങള്‍ മുറിച്ചു മാറ്റി. വീടും പരിസരവും കുടിവെള്ള സ്രോതസുകളും ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രക്രിയകളിലൂടെ വൃത്തിയായി സൂക്ഷിക്കാന്‍ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവും അധികൃതര്‍ നല്‍കി. മിനി സ്റ്റേഡിയം വാട്ടര്‍ഷെഡ് കമ്മിറ്റി ചെയര്‍മാന്‍ ടൈറ്റസ് ജേക്കബ്  അധ്യക്ഷനായി. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി എസ് ബിജു, എന്‍ആര്‍ഇജി ഓവര്‍സീയര്‍ റീനമോള്‍ ജിജോ, ജെപിഎച്ച് വിമല്‍ ജോണ്‍സ്, അങ്കണവാടി അധ്യാപിക പി എസ് ബിന്ദു, സിഡിഎസ് അംഗം മിനി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൊഴിലുറപ്പ് മേറ്റുമാരായ ശ്രീജ പ്രദീഷ്, സിജി നോബി, ജിപ്‌സി, ബെന്നി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow