വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ റേഷന്‍കട വിജിലന്‍സ് സമിതി യോഗം ചേര്‍ന്നു
വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ റേഷന്‍കട വിജിലന്‍സ് സമിതി യോഗം ചേര്‍ന്നു
ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ വാര്‍ഡ് തല റേഷന്‍കട വിജിലന്‍സ് സമിതി യോഗം ചേര്‍ന്നു.
റേഷന്‍ കടകളുടെ പ്രവര്‍ത്തനം, റേഷന്‍ സാധനങ്ങളുടെ കൃത്യമായ വിതരണം, ഗുണനിലവാര പരിശോധന, പൊതുവിതരണ സംവിധാനത്തിന്റെ കാര്യക്ഷമത എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിലെ വ്യവസ്ഥകള്‍, വിജിലന്‍സ് സമിതികളുടെ ചുമതലകള്‍, പ്രവര്‍ത്തനരീതി എന്നിവയെക്കുറിച്ച് താലൂക്ക് സപ്ലൈ ഓഫീസര്‍ എം കെ ഗണേശന്‍ വിശദീകരണം നല്‍കി. റേഷനിങ് ഇന്‍സ്പെക്ടര്‍ ഷിജിമോന്‍ വിജിലന്‍സ് സമിതികളുടെ പ്രവര്‍ത്തനങ്ങളെയും പൊതുവിതരണ സംവിധാനത്തിലെ ജനകീയ നിരീക്ഷണത്തിന്റെ പ്രാധാന്യത്തെയും കുറിച്ച് ക്ലാസ് നയിച്ചു. റേഷന്‍ വിതരണത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുക, അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് റേഷന്‍ സാധനങ്ങള്‍ കൃത്യമായ അളവിലും ഗുണനിലവാരത്തിലും ലഭിക്കുന്നുണ്ടെന്ന് പരിശോധിക്കുക, വിതരണവുമായി ബന്ധപ്പെട്ട പരാതികളും ക്രമക്കേടുകളും കണ്ടെത്തി ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്നിവയില്‍ വിജിലന്‍സ് സമിതികള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് യോഗം വിലയിരുത്തി. അങ്കണവാടികള്‍ മുഖേന കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന പോഷകാഹാര വസ്തുക്കളുടെ ലഭ്യത, കൃത്യമായ അളവിലുള്ള വിതരണം, ഗുണനിലവാരം എന്നിവ നിരീക്ഷിക്കുന്നതിന്റെ പ്രാധാന്യവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. പ്രസിഡന്റ് ശാന്തി ഹരിദാസിന്റെ അധ്യക്ഷതയായി. റേഷനിങ് ഇന്‍സ്‌പെക്ടറായ മനോജ് കുമാര്‍, ശ്രീജ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?