തങ്കമണി യൂദാഗിരി കപ്പേളയില്‍ വിശുദ്ധ യൂദാതദേവൂസ് ശ്ലീഹായുടെ തിരുനാള്‍ സമാപിച്ചു
തങ്കമണി യൂദാഗിരി കപ്പേളയില്‍ വിശുദ്ധ യൂദാതദേവൂസ് ശ്ലീഹായുടെ തിരുനാള്‍ സമാപിച്ചു
ഇടുക്കി: തങ്കമണി സെന്റ് തോമസ് ഫൊറോന പള്ളി യൂദാഗിരി കപ്പേളയില്‍ വിശുദ്ധ യൂദാതദേവൂസ് ശ്ലീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു. പാറത്തോട് ഇടവക അസിസ്റ്റന്റ് വികാരി ഫാ. തോമസ് കരിവേലിക്കല്‍ ആദ്യദിന തിരുകര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. തോപ്രാംകുടി സെന്റ് മരിയാഗോരെത്തി പള്ളി വികാരി ഫാ. ജോസി പുതുപ്പറമ്പില്‍ സമാപനദിന തിരുകര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് തങ്കമണി പേഴുംകവലയിലേക്ക് തിരുസ്വരൂപ പ്രദക്ഷിണവും, ആകാശ വിസ്മയവും, സ്‌നേഹവിരുന്നും നടത്തി. ഇടവക വികാരി ഫാ. തോമസ് പുത്തന്‍പുരയില്‍, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് കുമ്പളന്താനം എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

