ഫുട്‌ബോളുകള്‍ വിതരണം ചെയ്ത് കുമളി ഓണ്‍ലൈന്‍ വാട്‌സ്ആപ്പ് കൂട്ടായ്മ
ഫുട്‌ബോളുകള്‍ വിതരണം ചെയ്ത് കുമളി ഓണ്‍ലൈന്‍ വാട്‌സ്ആപ്പ് കൂട്ടായ്മ
ഇടുക്കി: സാമൂഹ്യസാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവസാന്നിധ്യമായ കുമളി ഓണ്‍ലൈന്‍ വാട്‌സ്ആപ്പ് കൂട്ടായ്മ കുമളി മാസ്റ്റര്‍ പീസ് ഫുട്‌ബോള്‍ അക്കാദമിക്ക് ഫുട്‌ബോളുകള്‍ വിതരണം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം ഉദ്ഘാടനം ചെയ്തു. 10000രൂപ വിലവരുന്ന ഫുട്‌ബോളുകളാണ് കുട്ടികള്‍ക്ക് നല്‍കിയത്. പഠനത്തിലും കലാകായിക മത്സരങ്ങളിലും കുട്ടികളെ പ്രോത്സാഹിപ്പിക്കുക തുടങ്ങി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ഗ്രൂപ്പാണ് കുമളി ഓണ്‍ലൈന്‍ വാട്‌സ്ആപ്പ് കൂട്ടായ്മ. കഴിഞ്ഞദിവസം കുമളി മേഖലയിലുണ്ടായ മഴക്കെടുതികളില്‍ വീടുകളിലെയും കടകളിലേയും ചെളി വൃത്തിയാക്കുന്നതിനും ഇവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. കുമളി ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ എല്ലാ ദിവസവും വൈകുന്നേരം നിരവധി കുട്ടികളാണ് മാസ്റ്റര്‍ പീസ് ഫുട്‌ബോള്‍ അക്കാദമിയുടെ പേരില്‍ ഫുട്‌ബോള്‍ കളിക്കാനെത്തുന്നത്. ഇവിടെനിന്ന് കളിച്ച് ജില്ലാ സംസ്ഥാന ദേശീയതലത്തിലും അക്കാദമിയിലെ കുട്ടികള്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഓണ്‍ലൈന്‍ വാട്‌സ്ആപ്പ് കൂട്ടായ്മയിലെ അഡ്മിന്‍മാരായ ലിജു ജോസഫ്, ഷനോജ് നാഴൂരിമറ്റം എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഫുട്‌ബോള്‍ സൗഹൃദ മത്സരവും നടത്തി.
What's Your Reaction?

