കെവിവിഇഎസ് കുമളി യൂണിറ്റ് സൗജന്യ കാര്‍ഡിയോളജി മെഡിക്കല്‍ ക്യാമ്പ് നടത്തി
കെവിവിഇഎസ് കുമളി യൂണിറ്റ് സൗജന്യ കാര്‍ഡിയോളജി മെഡിക്കല്‍ ക്യാമ്പ് നടത്തി
ഇടുക്കി: വ്യാപാരി വ്യവസായി ഏകോപനസമിതി കുമളി യൂണിറ്റും ഈരാറ്റുപേട്ട സണ്‍റൈസ് ആശുപത്രിയും കുമളി എയ്ഞ്ചല്‍ മെഡികെയര്‍ ക്ലിനിക്കും ചേര്‍ന്ന് സൗജന്യ കാര്‍ഡിയോളജി മെഡിക്കല്‍ ക്യാമ്പ് നടത്തി. കുമളി പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സണ്‍റൈസ് ആശുപത്രി കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ഗോപാലകൃഷ്ണന്‍, എയ്ഞ്ചല്‍ മെഡികെയര്‍ ക്ലിനിക്കിലെ ഡോ. പി അജിത്ത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പില്‍ 150ലേറെ പേര്‍ പങ്കെടുത്തു. കെവിവിഇഎസ് കുമളി യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം ജോയ് മേക്കുന്നേല്‍, യൂണിറ്റ് വൈസ് പ്രസിഡന്റ് ജോസ് അഴകപ്രായില്‍ എന്നിവര്‍ സംസാരിച്ചു. രജിസ്‌ട്രേഷന്‍, കണ്‍സല്‍ട്ടേഷന്‍, ഇസിജി, എക്കോ, മരുന്നുകള്‍ എന്നിവ സൗജന്യമായി നല്‍കി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് തുടര്‍ ചികിത്സകള്‍ക്കായി ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍ ഫെസിലിറ്റി കുമളി എയ്ഞ്ചല്‍ മെഡികെയര്‍ ക്ലിനിക്കില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് സണ്‍റൈസ് ആശുപത്രി സീനിയര്‍ മാനേജര്‍ പ്രജീഷ് അറിയിച്ചു.
What's Your Reaction?