പെരിയാര്‍ ബീറ്റ്‌സിന് നാലുവയസ്
പെരിയാര്‍ ബീറ്റ്‌സിന് നാലുവയസ്

ഇടുക്കി :തോട്ടം മേഖലയിലെ ആഘോഷങ്ങളെ സംഗീത സാന്ദ്രമാക്കുന്ന പെരിയാര്‍ ബീറ്റ്‌സ് ഗാനമേള ട്രൂപ്പിന്റെ വാര്‍ഷികം ആഘോഷിച്ചു. പ്രശസ്ത ഗായകന്‍ കെ ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍ കേന്ദ്രീകരിച്ച് നാലുവര്‍ഷം മുമ്പാണ് ഗാനമേള ട്രൂപ്പ് രൂപീകരിച്ചത്. തോട്ടം മേഖലയിലെ നിരവധി കലാകാരന്‍മാര്‍ ട്രൂപ്പില്‍ പ്രവര്‍ത്തിച്ചുവരുന്നു. ചടങ്ങില്‍ ട്രൂപ്പ് പ്രസിഡന്റ് റെജി ചന്ദ്രന്‍ അധ്യക്ഷനായി. ഗ്രൂപ്പിന്റെ ഗാനമേളയും അരങ്ങേറി.
What's Your Reaction?






