വീടിന്റെ ജനലിലൂടെ മൊബൈൽ ഫോണും പണവും മോഷ്ടിച്ചു
വീടിന്റെ ജനലിലൂടെ മൊബൈൽ ഫോണും പണവും മോഷ്ടിച്ചു

കട്ടപ്പന മൈത്രി നഗറിൽ വീടിന്റെ ജനലിലൂടെ മൊബൈൽ ഫോണും പണവും മോഷ്ടിച്ചു. അരുവിക്കാട്ട് ജോസഫ് മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. മുപ്പത്തിനായിരം രൂപയും മൊബൈൽ ഫോണും നഷ്ടമായി. കഴിഞ്ഞ ദിവസം വീടിന് പിന്നിലുണ്ടായിരുന്ന തോട്ടി ഉപയോഗിച്ച് ജനൽവഴി മുറിയിൽ സൂക്ഷിച്ചിരുന്ന ഫോണും പഴ്സും പുറത്തെടുക്കുകയായിരുന്നു. ഈ സമയം വീട്ടുകാർ എല്ലാവരും അകത്ത് ഉണ്ടായിരുന്നുവെങ്കിലും മോഷണം നടക്കുന്നത് ആരുടേയും ശ്രദ്ധയിൽപെട്ടില്ല. പിന്നീട് വീട്ടുടമ ജോസഫിന്റെ മകൻ ആൽബർട്ട് മുറിയിൽ വന്നു നോക്കിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
What's Your Reaction?






