പാമ്പാടുംപാറ പഞ്ചായത്തിലെയും ബ്ലോക്ക് ഡിവിഷനിലെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
പാമ്പാടുംപാറ പഞ്ചായത്തിലെയും ബ്ലോക്ക് ഡിവിഷനിലെയും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ഇടുക്കി: പാമ്പാടുംപാറ പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 16 വാര്‍ഡുകള്‍, രണ്ട് ബ്ലോക്ക് ഡിവിഷനുകള്‍, ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ എന്നിവിടങ്ങളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ സിപിഐയിലെ സ്വപ്ന ജോയിയും ബ്ലോക്ക് പഞ്ചായത്ത് ബാലഗ്രാം ഡിവിഷനില്‍ സിപിഐയിലെ കെ നിഷയും പാമ്പാടുംപാറ ഡിവിഷനില്‍ സി.പി.എമ്മിലെ മോളമ്മ സുരേന്ദ്രനുമാണ് മത്സരിക്കുന്നത്. പഞ്ചായത്തിലെ 16 വാര്‍ഡുകളില്‍ സിപിഐഎം ഒമ്പത് സീറ്റിലും സിപിഐ നാല് സീറ്റിലും കേരളാ കോണ്‍ഗ്രസ്(എം) മൂന്ന് സീറ്റിലും മത്സരിക്കും. ടി അനില, എം ടി ജയന്‍, ബിന്ദു ഷാജി, സുജാത ലക്ഷ്മണന്‍, പി ടി ഷിഹാബ്, സിന്ധു സുരേന്ദ്രന്‍, ജി ബൈജു, സാറാമ്മ ജോസഫ്, സരിതാ രാജേഷ്, സിനി സന്തോഷ്, കെ കെ നിഷാമോള്‍, ഷിജിമോന്‍ ഐപ്പ്, കെ.എം അനൂപ്, ജോസ് ജോസഫ് തെക്കേക്കുറ്റ്, ബേബിച്ചന്‍ ചിന്താര്‍മണിയില്‍, ബിജിമോള്‍ എന്നിവരാണ് 16 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍. തര്‍ക്കങ്ങള്‍ ഇല്ലാതെയാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതെന്നും പഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
What's Your Reaction?

