കെവിവിഇഎസ് അണക്കരയില്‍ മാരിയില്‍ കൃഷ്ണന്‍നായര്‍ അനുസ്മരണം നടത്തി   

കെവിവിഇഎസ് അണക്കരയില്‍ മാരിയില്‍ കൃഷ്ണന്‍നായര്‍ അനുസ്മരണം നടത്തി   

Jan 31, 2026 - 16:51
 0
കെവിവിഇഎസ് അണക്കരയില്‍ മാരിയില്‍ കൃഷ്ണന്‍നായര്‍ അനുസ്മരണം നടത്തി   
This is the title of the web page

ഇടുക്കി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അണക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ മാരിയില്‍ കൃഷ്ണന്‍നായര്‍ അനുസ്മരണം നടത്തി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. നിരവധി വര്‍ഷങ്ങള്‍ ജില്ലയിലെ വ്യാപാരി വ്യവസായികളുടെ  ഉന്നമനത്തിനുവേണ്ടി അഹോരാത്രം പരിശ്രമിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു മാരിയില്‍ കൃഷ്ണന്‍ നായരെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു. കെവിവിഇഎസ് പീരുമേട് വര്‍ക്കിങ് പ്രസിഡന്റ് സാബു സ്‌കറിയ അധ്യക്ഷനായി. കെവിവിഇഎസ് അണക്കര യൂണിറ്റ് സെക്രട്ടറി ജോജു കുരുവിള, വൈസ് പ്രസിഡന്റ് സാംകുട്ടി മാക്കല്‍, ട്രഷറര്‍ അരവിന്ദാക്ഷന്‍ ചെട്ടിയാര്‍, യൂത്ത് വിങ് സെക്രട്ടറി സോബിന്‍ ആക്കിലേറ്റ്, ജെയ്സ് കാവുംങ്കല്‍, ബാബു സുരഭി എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow