സിവില്‍ സര്‍വീസ് ട്രെയിനികള്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി
സിവില്‍ സര്‍വീസ് ട്രെയിനികള്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി
ഇടുക്കി: ഇന്ത്യന്‍ സിവില്‍ സര്‍വീസ് അക്കാദമി ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി സിവില്‍ സര്‍വീസ് ട്രെയിനികള്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി. റൂറല്‍ ഡെവലപ്‌മെന്റ് എല്‍എസ്ജിഡി ഓഫീസര്‍ ജയ് പി ബാലിന്റെ നേതൃത്വത്തില്‍ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ട്രെയിനികളായ 12 അംഗ സംഘമാണ് എത്തിയത്. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രസിഡന്റ് കെ എം ഉഷ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
പഞ്ചായത്തുകളുടെ പ്രവര്‍ത്തനരീതി, രാഷ്ട്രീയ- ഔദ്യേഗിക തലങ്ങളിലെ പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച് വിവരശേഖരണം നടത്തി. പഞ്ചായത്തുകളുടെ വികസനം തനത് വരുമാനത്തില്‍നിന്ന് നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. എന്നാല്‍ തോട്ടം മേഖലയില്‍ കൂടുതല്‍ വരുമാനമില്ലാത്തതിനാല്‍ പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് മുഴുവന്‍ പദ്ധതികളും നടപ്പാക്കാന്‍ സാധിക്കില്ല. ഇതുസംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കുളത്തിങ്കല്‍, പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി ബിനോയി, വി ടി അസിസ്റ്റന്റ് സെക്രട്ടറി ജിജോമോന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

