ഹെയര്‍ ഫോര്‍ യു ചാരിറ്റബിള്‍ സൊസൈറ്റി കട്ടപ്പനയില്‍ ഹെയര്‍ ഡൊണേഷന്‍ ക്യാമ്പ് നടത്തി
ഹെയര്‍ ഫോര്‍ യു ചാരിറ്റബിള്‍ സൊസൈറ്റി കട്ടപ്പനയില്‍ ഹെയര്‍ ഡൊണേഷന്‍ ക്യാമ്പ് നടത്തി
ഇടുക്കി: ഹെയര്‍ ഫോര്‍ യു ചാരിറ്റബിള്‍ സൊസൈറ്റിയും തിളക്കം ഗ്രൂപ്പും ഐഐബിടിയും ചേര്‍ന്ന് കാന്‍സര്‍ രോഗികള്‍ക്കായി ഹെയര്‍ ഡൊണേഷന്‍ ക്യാമ്പ് നടത്തി. കട്ടപ്പന മര്‍ന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കീമോതെറാപ്പി മൂലം മുടി നഷ്ടപ്പെടുന്ന രോഗികള്‍ക്ക് വിഗ് നിര്‍മിക്കുന്നതിനായാണ് ഹെയര്‍ ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കെ എം മാണി മെമ്മോറിയല്‍ ഗവ. ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. ശബരീനാഥ് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ജോഷി കുട്ടട, സിജോമോന്‍ ജോസ്, ബൈജു എബ്രഹാം, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് ഡോ. വിനോദ് കുമാര്‍, ബീന ടോമി, അനില്‍, റിനു കെ രാജു , അനുപമ സോഫിയ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

