കല്‍ത്തൊട്ടിയില്‍ അനധികൃത മദ്യവില്‍പ്പന: വ്യാപാരിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു
കല്‍ത്തൊട്ടിയില്‍ അനധികൃത മദ്യവില്‍പ്പന: വ്യാപാരിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു

ഇടുക്കി: കല്‍ത്തൊട്ടിയില്‍ കട കേന്ദ്രീകരിച്ച് വിദേശമദ്യം വില്‍പ്പന നടത്തിവന്ന വ്യാപാരി പിടിയില്‍. കല്‍ത്തൊട്ടി ഏഴാചേരി ഷിബു ചെറിയാന്‍(45) ആണ് കട്ടപ്പന എക്‌സൈസിന്റെ അറസ്റ്റിലായത്. ഇയാളുടെ പക്കല്‍നിന്ന് മൂന്നുലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെന്തില്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സജി ജി, മനോജ് സെബാസ്റ്റ്യന്‍, ജെയിംസ് മാത്യു, എം സി സാബു, എസ് അനന്തു, സിന്ധു വേലായുധന്‍ എന്നിവരാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
What's Your Reaction?






