നഗരസഭയുടെ നിരോധനം ജലരേഖയായി: കട്ടപ്പനയിൽ അനധികൃത വഴിയോര വ്യാപാരം തകൃതി
നഗരസഭയുടെ നിരോധനം ജലരേഖയായി: കട്ടപ്പനയിൽ അനധികൃത വഴിയോര വ്യാപാരം തകൃതി

ഇടുക്കി: വഴിയോരക്കച്ചവടത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന കട്ടപ്പന നഗരസഭയുടെ ഉറപ്പ് പാഴായി. നഗരത്തില്‍ അങ്ങോളമിങ്ങോളം നിരോധിത പ്ലാസ്റ്റിക് കവറുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചുകൊണ്ട് വഴിയോരക്കച്ചവടം തകൃതിയായി നടക്കുന്നു. ഇത്തരത്തിലുള്ള കച്ചവടം തടഞ്ഞുകൊണ്ട് വ്യാപാരി വ്യവസായി സമിതി രംഗത്തുവന്നു. നഗരസഭ നടപടി സ്വീകരിക്കാത്ത പക്ഷം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഇനി പരിശോധന നടത്താന്‍ അനുവദിക്കില്ലെന്ന് നേതാക്കള്‍ അറിയിച്ചു. കട്ടപ്പന നഗരത്തില്‍ വഴിയോരക്കച്ചവടം വ്യാപകമായതോടെ മുമ്പ് കച്ചവടക്കാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. അന്നെല്ലാം ഇത്തരത്തിലെ കച്ചവടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും കര്‍ശനമാക്കുമെന്നുമാണ് നഗര്‍സഭ നല്‍കിയ വിശദീകരണം. എന്നാല്‍ ആ വാക്കുകളെല്ലാം പാഴായി. പകല്‍ സമയങ്ങളിലും രാത്രി സമയങ്ങളിലും തമിഴ്‌നാട്ടില്‍ നിന്ന് അടക്കമുള്ളവരാണ് ലോറിയില്‍ പച്ചക്കറി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വില്‍ക്കുന്നതിനായി നഗരത്തില്‍ എത്തുന്നത്. വ്യാപാരി ദ്രോഹ നടപടികള്‍ മാത്രമാണ് നഗരസഭയുടെ പക്ഷത്തു നിന്നുണ്ടാകുന്നത്. എല്ലാം നിയമങ്ങളും പാലിച്ചുകൊണ്ട് വ്യാപാരം നടത്തുന്നവര്‍ക്ക് ഇത്തരത്തിലെ വഴിയോരക്കച്ചവടവും നഗരസഭയുടെ ഇരട്ട നീതിയും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പല ഘട്ടങ്ങളിലും വഴിയോരക്കച്ചവടം നഗരസഭ അധികൃതരെ അറിയിച്ചിട്ടും നടപടികള്‍ ഉണ്ടാകുന്നില്ല. സ്ഥിതി ഇത്തരത്തില്‍ തുടര്‍ന്നാല്‍ വ്യാപാരസമൂഹം ഒന്നാകെ നിയമങ്ങള്‍ തെറ്റിക്കുകയും വഴിയോര കച്ചവടക്കാരെ പോലെ തന്നെ നിയമങ്ങള്‍ കാറ്റില്‍ പറത്തി വ്യാപാരം നടത്തുകയും ചെയ്യും. തുടര്‍ന്ന് നഗരസഭ പരിശോധനയുമായി രംഗത്ത് വന്നാല്‍ അത് തടയുമെന്നും സമിതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ് പറഞ്ഞു.
ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് കട്ടപ്പന പൊതുമാര്‍ക്കറ്റില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വില്‍പ്പനയ്ക്കായുള്ള വസ്തുക്കള്‍ ഡിസ്‌പ്ലേ ചെയ്തതിന് നഗരസഭ നടപടിയുമായി രംഗത്തുവന്നത്. ഇതേ സാഹചര്യത്തിലാണ് വഴിയോരക്കച്ചവടം മറുഭാഗത്ത് തകൃതിയാകുന്നത്. വഴിയോര കച്ചവടത്തിനെതിരെ ബോര്‍ഡ് സ്ഥാപിക്കുകയോ അറിയിപ്പ് നല്‍കുകയോ ഇതുവരെ ചെയ്തിട്ടില്ല. സഭയുടെ വ്യാപാരിദ്രോഹ നടപടിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി . കട്ടപ്പന ഇടുക്കി കവല, വെള്ളയാംകുടി റോഡ്, ബിവറേജ് റോഡ് എന്നിവിടങ്ങളിലായിട്ടാണ് വഴിയോരക്കച്ചവടം തകൃതിയാകുന്നത്. അതോടൊപ്പം കട്ടപ്പന കുന്തളംപാറ മാര്‍ക്കറ്റ് റോഡില്‍ അഥിതി തൊഴിലാളികളുടെ വഴിയോരക്കച്ചവടവും വര്‍ധിച്ചു വരികയാണ്. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ അടക്കമാണ് ഓരോ വഴിയോര കച്ചവട ഇടങ്ങളിലും ഉള്ളത്. അതോടൊപ്പം ലഹരി വസ്തുക്കളുടെ വില്‍പ്പനയും നടക്കുന്നുവെന്നും ആളുകള്‍ ചൂണ്ടിക്കാണിക്കുന്നു.
What's Your Reaction?






