വലിയപാറ സ്മാര്‍ട്ട് അങ്കണവാടി നിര്‍മാണോദ്ഘാടനം
വലിയപാറ സ്മാര്‍ട്ട് അങ്കണവാടി നിര്‍മാണോദ്ഘാടനം

ഇടുക്കി: കട്ടപ്പന നഗരസഭാപരിധിയിലെ വലിയപാറ സ്മാര്‍ട്ട് അങ്കണവാടിയുടെ നിര്‍മാണോദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു. എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച 5 ലക്ഷം രൂപയും നഗരസഭയുടെ 9 ലക്ഷവും ചെലവഴിച്ചാണ് നിര്‍മാണം. ശൗചാലയം നിര്‍മിക്കാന്‍ 3 ലക്ഷം രൂപ കൂടി നഗരസഭ അനുവദിച്ചിട്ടുണ്ട്. നഗരസഭ കൗണ്‍സിലര്‍ സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, മുന്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, പ്രശാന്ത് രാജു, രാജന്‍ കാലാച്ചിറ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ബിന്ദു, അങ്കണവാടി ജീവനക്കാരായ ബി. ബിന്ദു, സോഫിയമ്മ ചാക്കോ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






