വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂള്‍ വാര്‍ഷികം
വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂള്‍ വാര്‍ഷികം

ഇടുക്കി: കട്ടപ്പന വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷകര്‍തൃദിനാചരണവും ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. സേവനത്തില്‍ നിന്ന് വിരമിക്കുന്ന സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫ്രാന്‍സിസ് മാത്യു, അധ്യാപകരായ ഡെയ്‌സി വര്‍ഗീസ്, മേരി ഇ. എം. എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. മാനേജര്‍ ഫാ. തോമസ് മണിയാട്ട് അധ്യക്ഷനായി. ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോര്‍ജ് തകിടിയേല്‍ മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന എഇഒ ഇന്‍ ചാര്‍ജ് സേവ്യര്‍ പി.ജെ. എന്‍ഡോവ്മെന്റ് വിതരണം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ ബീന സിബി, പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ്, സിസ്റ്റര്‍ ധന്യ, വിന്‍സി സെബാസ്റ്റ്യന്‍, ഫാ. ജോസഫ് ഉമ്മിക്കുന്നേല്‍, സൈജു തോമസ്, ഫാ. മാത്യു പൂഴിക്കുടിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






