തണല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ മുരിക്കാശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
തണല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ മുരിക്കാശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി: തണല്‍ പാലിയേറ്റീവ് കൂട്ടായ്മ മുരിക്കാശ്ശേരിയില്‍ നിര്‍മ്മിച്ച റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ്് സിന്ധു ജോസ് നിര്‍വഹിച്ചു. തണല്‍ വീട്, സൗജന്യ ഡയാലിസിസ് സെന്റര്‍, പാലിയേറ്റീവ് കെയര്‍, ഫിസിയോതെറാപ്പി സെന്റര്‍, നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് ജില്ലയിലെ ഏതു ഭാഗത്തുനിന്നും ഡയാലിസിസിന് എത്താന്‍ സൗജന്യ വാഹനം എന്നിവയാണ് തണലിന്റെ പ്രവര്‍ത്തനങ്ങള്‍. പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനം തണല്‍ വീട്ടിലെ താമസക്കാരിയായ ശാരദാമ്മ നിര്‍വഹിച്ചു. 2008 ല്‍ മാഹിയിലെ പള്ളൂരില്‍ തുടങ്ങി വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് തണലിന്റെ പ്രവര്‍ത്തനം. 15 വര്‍ഷമായി ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലായി 530 കേന്ദ്രങ്ങളില്‍ തണലിന്റെ പ്രവര്‍ത്തനം നടക്കുന്നു.
ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ് നായര്‍ മുഖ്യപ്രഭാഷണം നടത്തി. തണല്‍ ജനറല്‍ സെക്രട്ടറി ടി ഐ നാസര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊച്ചി ബിസിപിഎല്‍ ചെയര്‍മാന്‍ നൂര്‍ മുഹമ്മദ് നൂര്‍ സേട്ട്, എന്‍ഫോഴ്‌സ്‌മെന്റ് ജോയിന്റ് ആര്‍ടിഓ നസീര്‍ ടി ഐ എന്നിവര്‍ മുഖ്യാഥികളായിരുന്നു. തണല്‍ കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ ഡോക്ടര്‍ വി ഇദ്രിസ്, തണല്‍ പ്രസിഡന്റ് അന്‍വര്‍ കെ എച്ച്, ബ്ലോക്ക് പഞ്ചായത്തംഗം സിബിച്ചന്‍ തോമസ്, പഞ്ചായത്തംഗംങ്ങളായ ഡിക്ലാര്‍ക്ക് സെബാസ്റ്റ്യന്‍,അലിയാര്‍ കെ എ, സുനിത സജീവ്, കേരള വ്യാപാരി വ്യവസായി യൂണിയന്‍ ഇടുക്കി ജില്ല പ്രസിഡന്റ് സണ്ണി പൈമ്പള്ളില്‍, ജില്ലാ കമ്മിറ്റിയംഗം ജോസ് പുലിക്കോടന്‍, തണല്‍ മുരിക്കാശ്ശേരി രക്ഷാധികാരി സെയിദ് പോന്നപ്പാല, തണല്‍ സെക്രട്ടറി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






