എച്ച്എംടിഎ മുരിക്കാശേരി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം
എച്ച്എംടിഎ മുരിക്കാശേരി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം

ഇടുക്കി: ഹൈറേഞ്ച് മോട്ടോര്‍ തൊഴിലാളി അസോസിയേഷന്‍ മുരിക്കാശേരി യൂണിറ്റ് ഓഫീസ് തുറന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റിന്റെ ആംബുലന്‍സ് വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് ഉദ്ഘാടനം ചെയ്തു. എച്ച്എംടിഎ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പി കെ ഗോപി അധ്യക്ഷനായി. വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് ജോസ് പുലിക്കോടന്‍, പഞ്ചായത്ത് അംഗം തോമസ് അരയത്തിനാല്‍, എച്ച്എംടിഎ യൂണിറ്റ് സെക്രട്ടറി ബോസ് സെബാസ്റ്റ്യന്‍, യൂണിറ്റ് പ്രസിഡന്റ് ഷാജി പുളിയ്ക്കക്കുന്നേല്‍, വിവിധ യൂണിറ്റ് പ്രതിനിധികളായ ബേബി മാത്യു, മുഹമ്മദ് പി എസ്, ജോണ്‍സണ്‍ മരോട്ടിമൂട്ടില്‍, ഷാജി കുന്നേല്‍, മുരിക്കാശേരി യൂണിറ്റ് ട്രഷറര്‍ സാജന്‍ പ്ലാത്തോട്ടം തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






