തോപ്രാംകുടിയില്‍ അജ്ഞാതജീവി ആടിനെ കൊന്നുതിന്നു
തോപ്രാംകുടിയില്‍ അജ്ഞാതജീവി ആടിനെ കൊന്നുതിന്നു

ഇടുക്കി: തോപ്രാംകുടി സ്‌കൂള്‍സിറ്റിയില്‍ അജ്ഞാത ജീവി ആടിനെ കൊന്നുതിന്നു. മറ്റൊടു ആടിനെ കാണാതായി. മുണ്ടകക്കുളത്ത് സുധാകരന്റെ വീട്ടിലെ ആടുകളെയാണ് വന്യജീവി ആക്രമിച്ചത്. മുരിക്കാശേരി പൊലീസും വനപാലകരും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ പരിസരത്ത് കണ്ടെത്തിയ കാല്‍പ്പാടുകള്‍ പുലിയുടേതല്ലെന്നും നായയുടേതിന് സമാനമാണെന്നും പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. വെറ്ററിനറി സര്‍ജന്‍ ആടിന്റെ ജഡം പോസ്റ്റ്‌മോര്‍ട്ടം നടത്തി.
What's Your Reaction?






