വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയുയര്‍ത്തി പ്രകാശ് ടൗണിലെ പോസ്റ്റുകള്‍
വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയുയര്‍ത്തി പ്രകാശ് ടൗണിലെ പോസ്റ്റുകള്‍

ഇടുക്കി: മഴക്കാലമായിട്ടും പ്രകാശിലെ നാട്ടുകാരുടെ പരാതിയില്‍ പരിഹാരം കാണാതെ വൈദ്യുതി ബോര്‍ഡ് അധികൃതര്‍. പ്രകാശ് ടൗണിലാണ് അപകടകരമായ വിധത്തില്‍ വൈദ്യുതി പോസ്റ്റുകള്‍ നില്‍ക്കുന്നത്. ടൗണിലെ ഓട്ടോറിക്ഷ സ്റ്റാന്‍ന്റിലേക്ക് ചെരിഞ്ഞ് നില്‍ക്കുന്ന നിലയിലാണ് പോസ്റ്റുകള്‍. മഴപെയ്താല്‍ വെള്ളം ഒഴുകി പോകുന്ന വഴിയില്‍ നില്‍ക്കുന്നതിനാല്‍ ഓരോ മഴയിലും മണ്ണ് കുതിര്‍ന്ന് പോസ്റ്റ് ചരിയുന്നുണ്ടെന്നും വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയുയര്‍ത്തുന്നതായും നാട്ടുകാര്‍ പറയുന്നു. വൈദ്യുതി ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ വരെ നിരന്തരം ഈ റോഡിലൂടെ യാത്ര ചെയ്തിട്ടും ഈ അപകടാവസ്ഥ കാണുന്നില്ലേ എന്നും ഒരു ദുരന്തം ഉണ്ടായതിനു ശേഷം ഓടി വരുന്നതില്‍ എന്താണ് അര്‍ത്ഥം എന്നും നാട്ടുകാര്‍ ചോദിക്കുന്നു.
What's Your Reaction?






