തോപ്രാംകുടിയിലെ പൊതുമാര്‍ക്കറ്റ് കെട്ടിടത്തില്‍ മാലിന്യങ്ങള്‍ കൂട്ടിയിടുന്നതായി പരാതി
തോപ്രാംകുടിയിലെ പൊതുമാര്‍ക്കറ്റ് കെട്ടിടത്തില്‍ മാലിന്യങ്ങള്‍ കൂട്ടിയിടുന്നതായി പരാതി

ഇടുക്കി: തോപ്രാംകുടിയിലെ പൊതുമാര്‍ക്കറ്റ് കെട്ടിടത്തില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. കണ്‍സ്യൂമര്‍ഫെഡിന്റെ നന്മ സ്റ്റോര്‍ ഉള്‍പ്പെടെ പല സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം നിലവില്‍ പഞ്ചായത്ത് ഉപേക്ഷിച്ച നിലയിലാണ്. കൂടാതെ ടൗണിലെ ഏക പൊതുശൗചാലയം സ്ഥിതി ചെയ്യുന്നത് ഈ മാര്‍ക്കറ്റിന് സമീപമാണ്. ഹരിത കര്‍മ സേനയുടെ പേരില്‍ പലയിടത്തുനിന്നായി ശേഖരിക്കുന്ന മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടി സൂക്ഷിക്കുവാന്‍ മാത്രമാണ് മാര്‍ക്കറ്റ് കെട്ടിടം നിലവില്‍ ഉപയോഗിക്കുന്നത്. മുമ്പ് പഞ്ചായത്ത് സ്ഥാപിച്ച മാലിന്യ സംസ്‌കരണ യൂണിറ്റ് അശ്രദ്ധമായി ഉപയോഗിച്ചിനെ തുടര്‍ന്ന് നശിച്ചുപോയിരുന്നു. പഞ്ചായത്ത് അധികൃതര്‍ ശ്രദ്ധിക്കാതായതോടെ മാര്‍ക്കറ്റും പരിസരവും കാടുകയറി നശിച്ചതോടെ ഇവിടം രാപകല്‍ വ്യത്യാസമില്ലാതെ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കെട്ടിടവും പരിസരവും ഉപയോഗിക്കാമെങ്കിലും പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് ഇത് നശിക്കാന്‍ കാരണമെന്നാണ് ഉയരുന്ന ആരോപണം.
What's Your Reaction?






