തോപ്രാംകുടി ആപ്‌കോസില്‍ ഓണാഘോഷം
തോപ്രാംകുടി ആപ്‌കോസില്‍ ഓണാഘോഷം

ഇടുക്കി: തോപ്രാംകുടി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ഓണോത്സവ് 2024 സംഘടിപ്പിച്ചു. മില്‍മ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടികളുടെ ഉദ്ഘാടനവും , എറണാകുളം മേഖല യൂണിയനില്‍ നിന്നും ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ള ഓണം അധികവില വിതരണ ഉദ്ഘാടനവും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് അഡ്വ. എബി തോമസ് നറുക്കെടുപ്പ് ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്തംഗം ഡോളി സുനില്‍ സമ്മാന വിതരണവും നടത്തി. സംഘം പ്രസിഡന്റ് സാജു കാരക്കുന്നേല്‍, ബിജുമോന്‍ വടക്കേക്കര, പ്രസാദ് കുഴിയോഴത്തില്‍, ജോമോന്‍ ടോമി, ആല്‍ബിന്‍ സന്തോഷ്, ഷൈനി, ബിനിമോള്‍, റോബിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






