അടിമാലി കല്ലാര്‍പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
അടിമാലി കല്ലാര്‍പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി: അടിമാലി മാങ്കടവില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുക്കുടം മുതിരപ്പുഴ സ്വദേശി ശ്യാം ദാസാണ് മരിച്ചത്. രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് മാങ്കടവ് ക്ഷേത്രത്തിന് സമീപം കല്ലാര്‍പുഴയില്‍ മീന്‍ പിടിക്കാനെത്തിയതായിരുന്നു ശ്യാം. തിരികെ വീട്ടില്‍ എത്താത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പുഴക്കരയില്‍ നിന്ന് ശ്യാമിന്റെ ഇരുചക്രവാഹനവും ചെരുപ്പും കണ്ടെത്തിയിരുന്നു. മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ പുഴയില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. വിവിധ സേനാവിഭാഗങ്ങളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ വെള്ളിയാഴ്ച പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അടിമാലി ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി.
What's Your Reaction?






