കാന്തല്ലൂര്‍ പഞ്ചായത്ത് പുതിയ പ്രസിഡന്റ് പി റ്റി തങ്കച്ചന്‍
കാന്തല്ലൂര്‍ പഞ്ചായത്ത് പുതിയ പ്രസിഡന്റ് പി റ്റി തങ്കച്ചന്‍

ഇടുക്കി: കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റായി പി റ്റി തങ്കച്ചന്‍ തിരഞ്ഞെടുക്കപ്പെട്ടു. എല്‍ ഡി എഫില്‍ നിന്നുള്ള പി റ്റി തങ്കച്ചന് എട്ടു വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് അംഗം കെ ആര്‍ സുബ്രമണ്യന് നാലു വോട്ടും ലഭിച്ചു. ബി ജെ പി അംഗം ഹാജരായിരുന്നുവെങ്കിലും വോട്ടു രേഖപ്പെടുത്തിയില്ല. കോണ്‍ഗ്രസില്‍ നിന്നും കൂറുമാറിയെത്തിയ ഗുഹനാഥപുരത്തു നിന്നുള്ള പഞ്ചായത്തംഗമാണ് പി റ്റി തങ്കച്ചന്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇടതു മുന്നണിയില്‍ സി പി എമ്മിന് ആറും സി പി ഐക്ക് ഒരംഗവുമുണ്ടായിരുന്നു. പ്രതിപക്ഷത്ത് കോണ്‍ഗ്രസിന് അഞ്ചംഗവും ബി ജെ പിക്ക് ഒരംഗവുമാണ് ഉള്ളത്. ആദ്യത്തെ നാലു വര്‍ഷം സി പി എമ്മിലെ പി റ്റി മോഹന്‍ദാസിനും അവസാനവര്‍ഷം സി പി ഐയിലെ പി ബിജുവിനും പ്രസിഡന്റ് സ്ഥാനം നല്‍കുവാനായിരുന്നു ധാരണ.
എന്നാല്‍ ആറുമാസം മുമ്പ് കോണ്‍ഗ്രസ്, എല്‍ ഡി എഫ് ഭരണ സമിതിക്കെതിരെ അവിശ്വാസം കൊണ്ടുവരാന്‍ ശ്രമിച്ചു. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പമായിരുന്ന പി റ്റി തങ്കച്ചന്‍ ഇടതുമുന്നണിയിലേക്ക് ചുവടുമാറിയതോടെ കോണ്‍ഗ്രസ് കൊണ്ടുവരാന്‍ ശ്രമിച്ച അവിശ്വാസം പരാജയപ്പെട്ടു. സി പി ഐയിലെ പി ബിജുവിനെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിക്കുവാനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് പി റ്റി തങ്കച്ചന് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന് ഇടതു മുന്നണി ഉറപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസിഡന്റായിരുന്ന പി റ്റി മോഹന്‍ദാസ് കഴിഞ്ഞ ദിവസം പ്രസിഡന്റ് സ്ഥാനം രാജി വച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റായി പിറ്റി തങ്കച്ചന്‍ തിരഞ്ഞെടുക്കപ്പെട്ടത്.
What's Your Reaction?






