ഗിരിജ്യോതി സ്വയം സഹായ സംഘങ്ങളുടെ വാര്‍ഷികം 15ന് മുരിക്കാശേരിയില്‍
ഗിരിജ്യോതി സ്വയം സഹായ സംഘങ്ങളുടെ വാര്‍ഷികം 15ന് മുരിക്കാശേരിയില്‍

ഇടുക്കി: ഇടുക്കി രൂപതയുടെ കീഴിലുള്ള സാമൂഹ്യക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഗിരിജ്യോതി സ്വയം സഹായ സംഘങ്ങളുടെ വാര്‍ഷികം 15ന് രാവിലെ മുരിക്കാശേരിയില്‍ നടക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസഫ് കൊച്ചുകുന്നേല്‍ അറിയിച്ചു. പാവനാത്മ കോളേജ് ഓഡിറ്റോറിയത്തില്‍ ജില്ലാ കലക്ടര്‍ വി വിഘ്‌നേശ്വരി ഉദ്ഘാടനം ചെയ്യും. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍. ജോണ്‍ നെല്ലിക്കുന്നേല്‍ അധ്യക്ഷനാകും. വിവിധ പദ്ധതികളുടെ ഉദഘാടനം ഫാ. ജോസ് കരിവേലിക്കല്‍, നബാര്‍ഡ് ജില്ലാ മാനേജര്‍ അരുണ്‍ എം എസ്, പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ റിയാസ് എ എന്നിവര്‍ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ മറ്റ് ഭാരവാഹികളായ റെജി ശൗര്യാംകുഴി, സിബി തോമസ്, ബിജോ മാത്യു, കുഞ്ഞമ്മ തോമസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






