ആനയിറങ്കല്‍ ഡാമില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു
ആനയിറങ്കല്‍ ഡാമില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

ഇടുക്കി: ആനയിറങ്കല്‍ ഡാമില്‍ കാണാതായ രാജകുമാരി പഞ്ചായത്തംഗം, ഇദ്ദേഹത്തിന്റെ സുഹൃത്ത് എന്നിവര്‍ക്കായി തിരച്ചില്‍ തുടരുന്നു. അഗ്നിരക്ഷാസേനാംഗങ്ങള്‍ ബോട്ടിലാണ് തിരച്ചില്‍ നടത്തുന്നത്. രാജകുമാരി പഞ്ചായത്ത് മഞ്ഞക്കുഴി വാര്‍ഡംഗം ജയ്‌സണ്‍, സുഹൃത്ത് ബിജു എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് കാണാതായത്. ഇവര്‍ മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഡാമിന്റെ പരിസരത്ത് എത്തിയിരുന്നു. പിന്നീട് മറ്റുരണ്ടുപേരെ വാഹനത്തില്‍ പൂപ്പാറയില്‍ ഇറക്കിയശേഷം തമിഴ്‌നാട്ടിലേക്ക് പോകുകയാണെന്നുപറഞ്ഞ് വീണ്ടും ആനയിറങ്കലിലേക്ക് പോകുകയായിരുന്നു. ഇരുവരും ഇവിടെ കുളിക്കാനിറങ്ങിയതായി സംശയിക്കുന്നു. ചൊവ്വാഴ്ച രാവിലെ തേയില നുള്ളാന്‍വന്ന തൊഴിലാളികളാണ് ഡാമിന്റെ സമീപത്ത് വാഹനവും മൊബൈലും ചെരുപ്പും കണ്ടത്. തുടര്‍ന്ന് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു.
What's Your Reaction?






