മൂന്നാര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ കുടിവെള്ളമെത്തിച്ച് ഡിപ്പോയിലെ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍
മൂന്നാര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ കുടിവെള്ളമെത്തിച്ച് ഡിപ്പോയിലെ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍

ഇടുക്കി: മൂന്നു ദിവസത്തെ പരിശ്രമത്തിലൂടെ മൂന്നാര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ കുടിവെള്ളമെത്തിച്ച് ഡിപ്പോയിലെ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍. മൂന്നാറിന്റെ വിനോദസഞ്ചാര മേഖലക്ക് ഉണര്‍വ് സമ്മാനിച്ച ബഡ്ജറ്റ് ടൂറിസം സെല്ലടക്കം പ്രവര്‍ത്തിക്കുന്ന ഡിപ്പോയില്‍ ശുദ്ധജലം ലഭ്യത പ്രതിസന്ധി തീര്‍ത്തിരുന്നു.ഈ പ്രശ്നത്തിനാണ് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ പരിഹാരം കണ്ടത്. മുമ്പ് ടാറ്റാ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നും വെള്ളം എത്തിച്ചിരുന്ന പൈപ്പുകള്‍ കാലഹരണപ്പെട്ടതോടെയാണ് കുടിവെള്ളത്തിനായി ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. വിനോദസഞ്ചാര മേഖലക്ക് ഉണര്‍വ് പകര്‍ന്ന ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി ഡിപ്പോയില്‍ ഒരുക്കിയിരിക്കുന്ന സ്ലീപ്പര്‍ ബസുകളില്‍ താമസിക്കാന്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കും വെള്ളത്തിന്റെ ലഭ്യത കുറവ് ബുദ്ധിമുട്ട് സമ്മാനിച്ചു.ഈ പ്രശ്നത്തിനാണ് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ പരിഹാരം കണ്ടത്.
മുന്‍ എം എല്‍ എ എ കെ മണി തന്റെ ഓണറേറിയം തുകയില്‍ നിന്ന് 10000 രൂപ കുടിവെള്ള പ്രശ്നം പരിഹരിക്കുവാനായി നല്‍കി. തുടര്‍ന്ന് നടന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നാര്‍ ഡിപ്പോയിലെ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൈപ്പുകള്‍ വാങ്ങുകയും ഐഎന്‍ടിയുസി പ്രവര്‍ത്തകരായ കെ പി മുഹമ്മദ്, ഇ എം സാബു, ശ്രീമൂരുകന്‍, ബേബി ജോസഫ് എന്നിവരുടെ മൂന്നു ദിവസത്തെ പരിശ്രമ ഫലമായി കാലഹരണപ്പെട്ട പൈപ്പുകള്‍ മാറ്റി പുതിയ പൈപ്പുകള്‍ സ്ഥാപിച്ച് ഡിപ്പോയില്‍ ശുദ്ധജലം എത്തിക്കുകയും ചെയ്തു.
What's Your Reaction?






