മനീതി കേസ് പ്രതികളെ വെറുത വിട്ടു
മനീതി കേസ് പ്രതികളെ വെറുത വിട്ടു
ഇടുക്കി :ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളോട് അനുബന്ധിച്ച് തമിഴ്നാട്ടിൽ നിന്നും ശബരിമലയിൽ പ്രവേശിക്കാൻ എത്തിയ മനിതീ എന്ന വനിത സംഘത്തെ കട്ടപ്പനയിൽ തടഞ്ഞ കേസിലെ പ്രതികളായ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല, ജെ ജയകുമാർ, എസ് ജി മനോജ് തുടങ്ങിയവരെ കട്ടപ്പന ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു.
സംഘത്തിന് എസ്കോർട്ട് പോയ പൊലീസ് വാഹനം കട്ടപ്പന പാറക്കടയിൽ വച്ച് 22 .12 .2018 ന് പ്രതികൾ തടയുകയും പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തു എന്ന് ആരോപിച്ചാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2019 ജനുവരി 15 ന് പ്രതികളെ അറസ്റ്റ് ചെയ്യത് പീരുമേട് സബ് ജയിലിൽ റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യം അനുവദിച്ചു. ഇരുഭാഗങ്ങളുടെയും വാദം വിശദമായി കേട്ടതിന് ശേഷം പ്രതികൾ കുറ്റക്കാർ അല്ലെന്ന് കണ്ടെത്തിയ കോടതി പ്രതികളെ നിരുപാധികം വിട്ടയച്ചു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ജിബി സെബാസ്റ്റ്യനും അഡ്വ. അന്നലക്ഷ്മിയും ഹാജരായി
What's Your Reaction?






