അഡ്വ. സേനാപതി വേണു എംഎല്‍എയ്ക്കുനേരെ നടക്കുന്നത് അപവാദ പ്രചാരണമെന്ന് കോണ്‍ഗ്രസ്
അഡ്വ. സേനാപതി വേണു എംഎല്‍എയ്ക്കുനേരെ നടക്കുന്നത് അപവാദ പ്രചാരണമെന്ന് കോണ്‍ഗ്രസ്
ഇടുക്കി: അഡ്വ. സേനാപതി വേണു എംഎല്‍എയ്ക്ക് നേരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നതിനെതിരെ കോണ്‍ഗ്രസ്. പൊന്നാമലയില്‍ അപകടാവസ്ഥയിലായ പാറ പൊട്ടിച്ചുനീക്കിയത് വിലയിരുത്താനെത്തിയ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞു എന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്. ഇതിനുപിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരാണ് എംഎല്‍എയെ കാണാന്‍ എത്തിയത്. സ്ഥലസന്ദര്‍ശനത്തിനും കിടപ്പുരോഗിയെ സന്ദര്‍ശിച്ചതിനുശേഷം നിവേദനങ്ങള്‍ വാങ്ങി മടങ്ങാന്‍ വാഹനത്തില്‍ കയറവെ അപ്രതീക്ഷിതമായി ഒരാള്‍ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ഇത് വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നു. രംഗം ശാന്തമാക്കുന്നതിന് പകരം പ്രദേശത്തെ പഞ്ചായത്തംഗം പ്രകോപനത്തിന് കൂട്ടുനിന്നെന്നും ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹന്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് ജോസഫ്, റെജി ആശാരികണ്ടം, ജോജോ കളപ്പുര, ജോസഫ് വെച്ചൂര്‍, എം എ അസീസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?