കാഞ്ചിയാര്‍ പഞ്ചായത്തില്‍ ലോക ജന്തുജന്യ രോഗ ദിനാചരണം നടത്തി
കാഞ്ചിയാര്‍ പഞ്ചായത്തില്‍ ലോക ജന്തുജന്യ രോഗ ദിനാചരണം നടത്തി
ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് ലോക ജന്തുജന്യ രോഗ ദിനാചരണം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ പകരുന്ന രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുക, പഞ്ചായത്ത് ലൈസന്‍സ് എടുക്കുക, കൂട്ടിലിട്ടോ, പൂട്ടിയിട്ടോ വളര്‍ത്തുക. കൈകളുടെ ശുചിത്വം പാലിക്കുക, സുരക്ഷിതമായ ഭക്ഷണ ഉപയോഗം, വന്യജീവികളെ ഒഴിവാക്കുക എന്നീ കാര്യങ്ങള്‍ പാലിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. അമല്‍ ജോ നിര്‍ദേശിച്ചു. വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂര്‍ അധ്യക്ഷനായി. ഹെഡ് നേഴ്‌സ് സിംസി ബിജു, ഡോ. അഞ്ജിത സജീവ്, ജൂനിയര്‍ എച്ച് ഐ അനീഷ് ജോസഫ്, നിഖിത പി സുനില്‍, ജൂനിയര്‍ പിഎച്ച്എന്‍ ധന്യമോള്‍ കെ എസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?