'പീരുമേട് പഞ്ചായത്ത് ഭരണസമിതിക്കെതിരായ എല്‍ഡിഎഫ് സമരം പ്രഹസനം'

'പീരുമേട് പഞ്ചായത്ത് ഭരണസമിതിക്കെതിരായ എല്‍ഡിഎഫ് സമരം പ്രഹസനം'

Jun 13, 2026 - 15:12
 0
'പീരുമേട് പഞ്ചായത്ത് ഭരണസമിതിക്കെതിരായ എല്‍ഡിഎഫ് സമരം പ്രഹസനം'
This is the title of the web page

ഇടുക്കി: പീരുമേട് പഞ്ചായത്ത് ഭരണസമിതിക്കെതിരായ എല്‍ഡിഎഫ് സമരം പ്രഹസനമെന്ന് പ്രസിഡന്റ് ശാന്തി രമേഷ്. പിന്‍വാതില്‍ നിയമനങ്ങളും കുടുംബവാഴ്ചയും നടത്തിയത് മുന്‍ എല്‍ഡിഎഫ് ഭരണസമിതിയാണെന്നും അവര്‍ പറഞ്ഞു. പുതിയ ഭരണസമിതി അധികാരത്തിലെത്തിയിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളൂ. പിഎസ്സി വഴി നിയമനം ലഭിച്ച ഡ്രൈവര്‍ ഉള്ളതിനാല്‍ താല്‍ക്കാലിക ഡ്രൈവറുടെ തസ്തിക പുതുക്കി നല്‍കിയിട്ടില്ല. പിന്‍വാതില്‍, ബന്ധു നിയമനങ്ങള്‍ മുന്‍ ഭരണസമിതിയുടെ കാലത്താണ്. ഒരുകുടുംബത്തിലെ 9 പേരെയാണ് വിവിധ വിഭാഗങ്ങളില്‍ നിയമിച്ചത്. അര്‍ഹരായവരെ ഒഴിവാക്കി. ക്ലീനിങ്, പിടിഎസ് തസ്തികകളില്‍ കുടുംബശ്രീ വഴിയാണ് നിയമനം നടത്തിയത്. എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്ത് ഒരുതവണ പോലും ജനറല്‍ ബോഡി വിളിച്ചുചേര്‍ത്തില്ല.
പഞ്ചായത്തിന്റെ വികസനത്തിന് ആവശ്യമായ 48 ലക്ഷം രൂപ, നഷ്ടത്തിലുള്ള സ്ഥാപനത്തില്‍ മുന്‍ ഭരണസമിതി നിക്ഷേപിച്ചിരുന്നു. യുഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഈതുക തിരികെ പഞ്ചായത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. മിനിട്‌സ് പരിശോധിക്കുമ്പോള്‍ മൂന്നുവര്‍ഷത്തേയ്ക്ക് നീട്ടിക്കൊടുത്തിരിക്കുന്നതായാണ് കാണുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow