വണ്ടിപ്പെരിയാര്‍ പഴയ പാലത്തിന്റെ കൈവരി തകര്‍ന്ന ഭാഗത്ത് പഞ്ചായത്ത് താല്‍ക്കാലിക സുരക്ഷയൊരുക്കി   

വണ്ടിപ്പെരിയാര്‍ പഴയ പാലത്തിന്റെ കൈവരി തകര്‍ന്ന ഭാഗത്ത് പഞ്ചായത്ത് താല്‍ക്കാലിക സുരക്ഷയൊരുക്കി   

Jun 13, 2026 - 15:18
 0
വണ്ടിപ്പെരിയാര്‍ പഴയ പാലത്തിന്റെ കൈവരി തകര്‍ന്ന ഭാഗത്ത് പഞ്ചായത്ത് താല്‍ക്കാലിക സുരക്ഷയൊരുക്കി   
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഴയ പാലത്തിന്റെ കൈവരി തകര്‍ന്ന ഭാഗത്തും ഗവ. എല്‍പി സ്‌കൂളിനുസമീപത്തെ കുഴിക്ക് മുകളിലും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ താല്‍ക്കാലിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി. പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ കമ്പി ഉപയോഗിച്ച് കെട്ടുകയും സ്‌കൂളിനുസമീപമുള്ള കുഴിക്ക് കുറുകെ നെറ്റ് വലിച്ചു കെട്ടുകയുമാണ് ചെയ്തത്. കൈവരി തകര്‍ന്നതുമൂലം കാല്‍നടയാത്രക്കാരും സ്‌കൂള്‍ കുട്ടികളും അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്നാണ്  
അധികൃതരുടെ ഇടപെടല്‍. എല്‍പി സ്‌കൂളില്‍നിന്നും കുട്ടികളുമായി വരുന്ന ഓട്ടോറിക്ഷള്‍ സമീപത്തുള്ള കുഴിയിലേക്ക് മറിയാനുള്ള സാധ്യത ഓഴിവാക്കാനാണ് നെറ്റ് സ്ഥാപിച്ച് മുന്നറിയിപ്പ് നല്‍കിയത്. ദേശീയപാതയുടെ അധീനതയിലുള്ള പാലമായതിനാല്‍ പഞ്ചായത്തിന് ഇടപെടല്‍ നടത്താന്‍ പരിമിതികളുള്ളതിനാലാണ് താല്‍ക്കാലിക പരിഹാരമായി കമ്പി ഉപയോഗിച്ച് കൈവരികള്‍ കെട്ടിവച്ചിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള പാലത്തിന്റെ കൈവരികള്‍ പൂര്‍ണമായും ദേശീയപാതയുടെ നേതൃത്വത്തില്‍ നന്നാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow